ലാസറിന്റെ കഥയിൽ നിന്നുള്ള ദൈവിക പാഠങ്ങൾ
ദൈവത്തിന്റെ സാന്നിധ്യത്തിനുവേണ്ടിയുള്ള വിശപ്പുണ്ടാകുമ്പോഴാണ് ഉണർവുകൾ ഉണ്ടാകുന്നത്. ദൈവ സാന്നിധ്യത്തിനായി നിങ്ങൾ നിരന്തരം വിശക്കുമ്പോൾ, ഒരു പള്ളിയിൽ ഞായറാഴ്ച രാവിലെ മാത്രമല്ല, നമ്മുടെ വീടുകളിൽ പോലും ഉണർവുകൾ ആരംഭിക്കാം. ദൈവത്തിന്റെ കരങ്ങൾ അന്വേഷിക്കുന്നതിനുപകരം, നാം അവന്റെ ഹൃദയം അന്വേഷിക്കണം. അവൻ നമ്മിൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയാനും അതനുസരിച്ച് ജീവിക്കാനുമുള്ള ആഗ്രഹം നമുക്കുണ്ടായിരിക്കണം. ദൈവത്തിന്റെ ഹൃദയം തേടുകയും അവന്റെ സാന്നിധ്യത്തിനായി വിശക്കുകയും ചെയ്താൽ മാത്രമേ നമുക്ക് ഒരു നവോത്ഥാനം അനുഭവിക്കാൻ കഴിയൂ.
ദൈവസൃഷ്ടികൾക്കിടയിൽ ഒരു ചോദ്യം ഉയർന്നുവന്നു, അവരിൽ ആരാണ് അല്ലെങ്കിൽ ഏതാണ് ഏറ്റവും ശക്തൻ. അവരിൽ ഒരാൾ അത് ഇരുമ്പാണെന്ന് പറഞ്ഞു, ഇരുമ്പിനെ നശിപ്പിക്കാൻ യാതൊന്നിനും കഴിയില്ല, ഇരുമ്പു പറഞ്ഞു ഞാനല്ല ശക്തൻ, അത് തീയാണെന്ന് പറഞ്ഞു, കാരണം തീ ഇരുമ്പിനെ ഉരുക്കും. ഏത് തീയെയും കെടുത്താൻ വെള്ളത്തിന് കഴിയുമെന്നതിനാൽ വെള്ളമാണെന്ന് ശക്തനെന്നു അഗ്നി പറഞ്ഞു. അപ്പോൾ വെള്ളം പറഞ്ഞു, സൂര്യന് വെള്ളം ബാഷ്പീകരിക്കാൻ കഴിയും അപ്പോൾ സൂര്യൻ പറഞ്ഞു, ഞാനല്ല മേഘമാണ് ശക്തൻ കാരണം മേഘങ്ങൾക്ക് എന്റെ കിരണങ്ങളെ തടയാൻ കഴിയും, അതിന് മേഘം മറുപടി പറഞ്ഞു, കാറ്റാണ് ശക്തൻ കാരണം മേഘങ്ങളെ ചിതറിക്കാൻ കാറ്റിന് കഴിയും. കാറ്റ് പറഞ്ഞു, പർവതമാണ് ശക്തൻ; പർവതത്തിന് കാറ്റിന്റെ ശക്തിയെ ദുർബലപ്പെടുത്താൻ കഴിയും. അതിനാൽ, എല്ലാവരും പറഞ്ഞു, പർവ്വതം ഏറ്റവും ശക്തമാണ്, അതിന് പർവ്വതം മറുപടി പറഞ്ഞു, മനുഷ്യനാണ് ഏറ്റവും ശക്തൻ, കാരണം മനുഷ്യന് തന്റെ യന്ത്രങ്ങൾ ഉപയോഗിച്ച് പർവതത്തെ മുറിക്കാൻ കഴിയും. അപ്പോൾ മനുഷ്യൻ പറഞ്ഞു, ഏറ്റവും ശക്തൻ ഞാനല്ല മരണമാണ് ഏറ്റവും ശക്തൻ കാരണം മരണം എന്നെ ആശ്ലേഷിക്കുമ്പോൾ, ഞാൻ ഇല്ലാതാകുന്നു”. അതുകൊണ്ട് ‘മരണമാണ് ഏറ്റവും ശക്തൻ’, എല്ലാവരും പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ ആശ്ലേഷിച്ചതിനാൽ താനാണ് ഏറ്റവും ശക്തനെന്നു താൻ എപ്പോഴും കരുതിയിരുന്നുവെന്ന് മരണം പറഞ്ഞു. എന്നാൽ ഒരു ദിവസം ഞാൻ ഒരു മനുഷ്യനെ ആശ്ലേഷിച്ചു, എന്നാൽ മൂന്നാം ദിവസം അവൻ മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, അവന്റെ പേര് യേശുക്രിസ്തു എന്നാണ്. യേശുക്രിസ്തുവാണ് ഏറ്റവും ശക്തൻ.
യേശുക്രിസ്തു തന്റെ പുനരുത്ഥാനത്താൽ മരണത്തെ കീഴടക്കി. അവൻ നിരവധി ആളുകളെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചു, അവരിൽ ഒരാളാണ് ലാസർ.
യോഹന്നാൻ 11:3 – “ ആ സഹോദരിമാർ അവന്റെ അടുക്കൽ ആളയച്ചു: കർത്താവേ, നിനക്കു പ്രിയനായവൻ ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.”
ലാസറിന്റെ കഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ, എല്ലാം ആരംഭിച്ചത് ഒരു പനിയിൽ നിന്നാണ്. അവന്റെ സഹോദരിമാർ അവനെ നന്നായി പരിപാലിച്ചിട്ടും അവൻ സുഖം പ്രാപിച്ചില്ല. പകരം അവന്റെ സ്ഥിതി വഷളായിക്കൊണ്ടിരുന്നു. യേശു തങ്ങളുടെ വീട്ടിലെത്തിയാൽ സഹോദരൻ സുഖപ്പെടുമെന്നു മാർത്തയും മേരിയും കരുതി.
യോഹന്നാൻ 11:4 – “യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു”.
രോഗം മരണത്തിൽ അവസാനിക്കില്ലെന്ന് യേശു പറഞ്ഞിട്ടും ലാസർ മരിച്ചു. ജീവിതവഴിയിൽ അപ്രതീക്ഷിതമായ തിരിവുകളും വളവുകളും ഉണ്ടാകുമ്പോൾ, ദൈവത്തിന് കൂടുതൽ മികച്ചതും സമ്പന്നവും ആവേശകരവും നിഗൂഢവുമായ ഒരു കഥ പറയാനുണ്ടെന്ന് ഓർക്കുക. ലാസറിന്റെ കഥ ഒരു ചെറുകഥയായി അവസാനിക്കേണ്ടതായിരുന്നു, അവൻ രോഗബാധിതനാകുകയും യേശു അവനെ സുഖപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിൽ. പകരം, അതൊരു നീണ്ടകഥയായി മാറി. മേരിയും മാർത്തയും അവരുടെ വേദനാജനകമായ അനുഭവത്തിൽ നിന്ന് കുറച്ച് പാഠങ്ങൾ പഠിച്ചു. നമ്മളും പഠിക്കേണ്ട പാഠങ്ങൾ.
പാഠം 1 – ദൈവത്തിന്റെ പദ്ധതി എല്ലായ്പ്പോഴും ഒരു നേർരേഖയിൽ അല്ല മുമ്പോട്ട് പോകുന്നത്.
നമ്മുടെ മനസ്സ് വളരെ അടിസ്ഥാനപരമായും നേരായ രീതിയിലുമാണ് പ്രവർത്തിക്കുന്നത്. നമുക്ക് അസുഖം വരുമ്പോൾ, നമ്മുടെ സൗഖ്യം നേരെയുള്ള പാത പിന്തുടരുമെന്ന് ഞങ്ങൾ കരുതുന്നു – നമുക്ക് അസുഖം വരുന്നു, നമ്മൾ ഡോക്ടറെ സമീപിക്കുന്നു, മരുന്നുകൾ കഴിച്ച് സുഖം പ്രാപിക്കുന്നു. എന്നിരുന്നാലും, ദൈവം ഒരു കഥ എഴുതുമ്പോൾ, ഈ പാത പല വഴികളിലൂടെ സഞ്ചരിച്ചേക്കാം – മനുഷ്യ മസ്തിഷ്കത്തിന് ഇത് മനസ്സിലാക്കാൻ പ്രയാസമാണ്, എന്നാൽ ദൈവത്തിന്റെ പദ്ധതിയാണ് ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുക.
റോമർ 8:28 – “ എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.”
ദൈവം എന്റെ നന്മയും നിങ്ങളുടെ നന്മയും പൊതിഞ്ഞ് അവന്റെ ഉദ്ദേശ്യങ്ങൾക്കായി മറ്റുള്ളവരുടെ നന്മയ്ക്കായി അതിനെ ഇഴചേർക്കുന്നു. ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചത് അവന്റെ കുടുംബത്തിന്റെ അനുഗ്രഹത്തിന് വേണ്ടി മാത്രമായിരുന്നില്ല. പകരം, അത് സംഭവിച്ചത് ലാസറിന്റെ ഉയിർപ്പു കണ്ട സമൂഹത്തിനും ആളുകൾക്കും വിശ്വാസത്തിന്റെ ഒന്നിലധികം മടങ്ങ് അവനിൽ ശക്തിപ്പെടാനാണ്. നിങ്ങളുടെ കഥ വഴിത്തിരിവുകൾ എടുക്കുകയാണെങ്കിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഉദാഹരണത്തിന്, ജോസഫ് ഒരു സ്വപ്നം കണ്ടു (പോയിന്റ് എ). അവന്റെ മനസ്സിൽ, സ്വാഭാവികമായും അവന്റെ മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മേൽ അവൻ വാഴുമായിരുന്നു (പോയിന്റ് ബി) . ഒരുപാട് പരീക്ഷണങ്ങൾക്ക് വിധേയനാകേണ്ടി വന്ന ഈജിപ്തിലേക്ക് തന്റെ കഥ വഴിമാറി പോകുമെന്ന് അവൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല.
പാഠം 2 – ദൈവത്തിന്റെ സ്നേഹം നമ്മുടെ നന്മയ്ക്കും അവന്റെ മഹത്വത്തിനും വേണ്ടി ചിലപ്പോഴൊക്കെ വൈകുകയോ താമസിക്കുകയോ ചെയ്യുന്നു.
എന്തുകൊണ്ടാണ് യേശു ലാസറിന്റെ മരണത്തിനായി കാത്തിരുന്നത്? ലാസറിന് അസുഖമാണെന്ന സന്ദേശം ലഭിച്ചപ്പോൾ അദ്ദേഹത്തിന് അവന്റെ വീട്ടിൽ പോകാമായിരുന്നില്ലേ? ദൂരത്തിരുന്നുകൊണ്ടുതന്നെ തന്റെ വാക്കിനാൽ അവനെ സൗഖ്യപ്പെടുത്താമായിരുന്നില്ലേ? ഒന്നിലധികം സന്ദർഭങ്ങളിൽ അദ്ദേഹം ഇത് ചെയ്തിട്ടുണ്ടെങ്കിലും, ഈ അവസരത്തിൽ അപ്രകാരം ചെയ്യരുതെന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം യേശുവിനെ മുഖാമുഖം കാണുമ്പോൾ മാത്രമേ നിങ്ങൾക്ക് സംഭവിച്ച കാര്യങ്ങൾക്ക് പിന്നിലെ കാരണം മനസ്സിലാകൂ.
റോമർ 8:35-37 – “ ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.”
അവന്റെ സ്നേഹത്തിന്റെ വാഗ്ദാനം നിങ്ങളുടെ ഇളകുന്ന ലോകത്തെ അവന്റെ ഇളകാത്ത രാജ്യത്തിലേക്ക് നങ്കൂരമിടുന്നു. അവന്റെ അചഞ്ചലമായ സ്നേഹത്തിൽ അവൻ നിങ്ങളെ മുറുകെ പിടിച്ചിരിക്കുന്നതിനാൽ, നിങ്ങൾ കുലുങ്ങാതെ നിവർന്നുനിൽക്കും.
യോഹന്നാൻ 11:5 – “യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു.”
അവന്റെ പദ്ധതികളോ വഴികളോ നമുക്ക് എല്ലായ്പ്പോഴും മനസ്സിലാകണമെന്നില്ല. എന്നാൽ അവന്റെ സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് നാം എപ്പോഴും വിശ്വസിക്കണം. അവന്റെ സ്നേഹം താമസിക്കുമ്പോഴും നമുക്ക് ആ ഉറപ്പുണ്ടായിരിക്കാൻ കഴിയണം.
പാഠം 3 – ദൈവത്തിന്റെ വഴികൾ നമ്മുടെ വഴികളല്ല, എന്നാൽ അവന്റെ സ്വഭാവം എപ്പോഴും ആശ്രയയോഗ്യമാണ്.
ദൈവത്തിന്റെ വ്യക്തിത്വത്തിലെ ഏറ്റവും മികച്ച കാര്യം, ഏതു സാഹചര്യത്തിലും അവനെ ആശ്രയിക്കാൻ കഴിയും എന്നതാണ്. അവൻ വിശ്വസ്തനാണ്. പ്രത്യാശ നശിച്ചുവെന്ന് തോന്നുമ്പോഴും നാം വിഷമിക്കേണ്ട ആവശ്യമില്ല. കഥയുടെ അവസാനം നമുക്ക് കാണാൻ കഴിഞ്ഞേക്കില്ല. പക്ഷേ കഥാകാരനെ വിശ്വസിക്കാം. നിങ്ങൾ ഒരാളെ ശരിക്കും അറിയുമ്പോൾ മാത്രമേ നിങ്ങൾക്ക് അയാളെ വിശ്വസിക്കാൻ കഴിയൂ. നിങ്ങൾക്ക് കർത്താവിനെ വിശ്വസിക്കാൻ പ്രയാസമുണ്ടെങ്കിൽ, നിങ്ങൾ അവനെ ശരിക്കും അറിയുന്നില്ല എന്നാണ്. നിങ്ങൾക്ക് അമിതഭാരവും ഭയവും അനിശ്ചിതത്വവും അനുഭവപ്പെടുമ്പോൾ, രാത്രിയുടെ ഇരുട്ടിൽ നിങ്ങൾ ദൈവത്തെ അറിയുന്നു. നിങ്ങൾക്ക് ഏറ്റവും ഏകാന്തത അനുഭവപ്പെടുമ്പോൾ, ദൈവം നിങ്ങളോട് ഏറ്റവും അടുത്തവനാണെന്ന് ഒടുവിൽ നിങ്ങൾ കണ്ടെത്തുന്നു. നിങ്ങൾ കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോൾ മാത്രമേ അവൻ എത്രമാത്രം വിശ്വസ്തനാണെന്ന് നിങ്ങൾക്ക് മനസ്സിലാകൂ. നിങ്ങൾ ഏതു അനുഭവത്തിൽ കൂടി കടന്നു പോയാലും തുരങ്കത്തിന്റെ അങ്ങേ തലക്കൽ വെളിച്ചമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. ദൈവത്തെ അറിയുക, അതാണ് മറ്റെല്ലാറ്റിന്റെയും താക്കോൽ.
പാഠം 4 – ‘അവസാനം’ അവസാനമല്ല; അതൊരു തുടക്കം മാത്രമാണ്
കൃത്യമായ ഒരു കാരണത്താൽ യേശു വരാൻ താമസിച്ചു. അവൻ മരിച്ച് അടക്കപ്പെടുമ്പോൾ, പുനരുത്ഥാനമെന്ന ആശയവുമായി ആളുകൾ മല്ലിടുമെന്നു അവനറിയാമായിരുന്നു. അവന്റെ ശവകുടീരം ശൂന്യമാകുമ്പോൾ അവർക്ക് സംശയം ഉണ്ടാകും. ആളുകൾ അങ്ങേയറ്റം സംശയാലുക്കളാവും, യേശുവിന്റെ പുനരുത്ഥാനത്തിന്റെ സാധ്യതയെക്കുറിച്ച് അവർ ചർച്ച ചെയ്യും, കാരണം അവർ അത്തരത്തിലുള്ള ഒന്നും ഇതിനുമുൻപ് കണ്ടിട്ടില്ല. മരണം അവസാനമല്ലെന്ന് ലോകത്തെ കാണിക്കാൻ വേണ്ടിയാണ് യേശു ലാസർ മരിക്കുന്നത് വരെ അവന്റെ വീട്ടിൽ പോകുന്നത് വൈകിപ്പിച്ചത്. പുനരുത്ഥാനം മനോഹരവും അത്ഭുതകരവുമായ ഒരു സത്യമാണെന്നു യേശു തെളിയിച്ചു. യേശു ലാസറിനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ചപ്പോൾ, മരണമാണ് അവസാനമെന്ന സാത്താന്റെ നുണക്ക് അന്ത്യം കുറിച്ചു. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ, എന്തിനു , മരണം പോലും അവന്റെ മഹത്തായ പദ്ധതിയുടെ ഭാഗമാണ്. യേശുവിന്റെ പുനരുത്ഥാനത്തിൽ നിന്നുള്ള പ്രധാന സന്ദേശം- ഇതാണ് – വെള്ളിയാഴ്ച ദുരന്തം, ശനിയാഴ്ച- ഇരുട്ട്, ഞായറാഴ്ച- വിജയം. ഒരിക്കൽ ഇത് നമ്മുടെ മനസ്സിൽ പതിഞ്ഞാൽ, അവനിൽ വിശ്വസിക്കാനും ജീവിതത്തിലൂടെ സഞ്ചരിക്കാനും നമുക്ക് എളുപ്പമായിരിക്കും.
പാഠം 5 – ദൈവം കോമ ഇടുന്നിടത്ത് ഒരിക്കലും നമ്മൾ ഫുൾസ്റ്റോപ് ഇടരുത്.
ഒരു പഴയ കഥ ഇങ്ങനെയാണ്. ഒരു ദിവസം, ഒരു പ്രതി കുറ്റക്കാരനല്ലെന്ന് മനസ്സിലാക്കിയ ഒരു ജഡ്ജി വിധി പറഞ്ഞു; “Hang him not , leave him”. എന്നിരുന്നാലും, അത് കേട്ട ഒരു ഗുമസ്തൻ “hang him, not leave him” എന്ന് എഴുതി. ഒരു കോമക്കു ഒരു വാക്യത്തിന്റെ അർത്ഥം തന്നെ മാറ്റാൻ കഴിയും. ദൈവം കോമ ഇട്ടിടത്ത് നാം ഫുൾസ്റ്റോപ് ഇടരുതെന്ന് ദൈവം ആവശ്യപ്പെടുന്നു. പ്രതീക്ഷ നശിക്കുമ്പോൾ പ്രതീക്ഷിക്കാൻ പ്രയാസമാണ്. ദൈവത്തിന്റെ കാലതാമസം അവന്റെ നിഷേധങ്ങളല്ല. കാലതാമസങ്ങൾ അവന്റെ സ്നേഹത്തിന്റെ അടയാളങ്ങളാണ്, അവൻ നിങ്ങളെ കൈവിടുന്നതിന്റെ അടയാളങ്ങളല്ല. ഈ സമയത്താണ് വിശ്വാസം പ്രവൃത്തിയിൽ വരുന്നത് . അടുത്തത് എന്താണെന്ന് ഉറപ്പില്ലാത്തപ്പോൾ നിങ്ങൾ എങ്ങനെ തീരുമാനങ്ങൾ എടുക്കുന്നു, നിങ്ങൾ എങ്ങനെ ജീവിക്കുന്നു, എന്നതാണ് വിശ്വാസം. നാല് ദിവസത്തെ കാത്തിരിപ്പ് യേശുവിനെ ഒരു രോഗശാന്തിക്കായി വൈകിപ്പിച്ചിരുന്നേക്കാം, പക്ഷേ അത് അവനെ ഒരു പുനരുത്ഥാനത്തിന് കൃത്യസമയത്ത് എത്തിച്ചു. കാത്തിരിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ശക്തരായിരിക്കാനും അവന്റെ പദ്ധതിയിൽ വിശ്വസിക്കാനും അവൻ നമ്മോട് ആവശ്യപ്പെടുന്നു. ദൈവം കോമ ഇടുമ്പോൾ ഒരിക്കലും ഫുൾ സ്റ്റോപ്പ് ഇടരുത്. വാചകം അവസാനിച്ചുവെന്ന് നിങ്ങൾ കരുതുമ്പോൾ, ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് നിങ്ങൾ തിരിച്ചറിയും.
പാഠം 6 – ദൈവം ഫുൾ സ്റ്റോപ്പ് ഇടുന്നിടത്ത് നാം കോമ ഇടരുത്
മത്തായി 16:21 – “അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.”
യേശു തന്റെ മരണത്തെക്കുറിച്ചും ഒടുവിൽ പുനരുത്ഥാനത്തെക്കുറിച്ചും ശിഷ്യന്മാരെ അറിയിക്കുന്നു. അവൻ തന്റെ ഇഹലോകവാസത്തിനു ഒരു പൂർണ്ണ വിരാമം ഇടാൻ ഉദ്ദേശിക്കുന്നു, അത് തന്റെ ദൗത്യത്തിന് അനിവാര്യമാണ് താനും. എന്നിരുന്നാലും, പത്രോസിനു അത് ഉൾകൊള്ളാൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തുകയും യേശുവിനോടു അങ്ങിനെ സംഭവിക്കരുതെന്നു പറയുകയും ചെയ്തപ്പോൾ, യേശു അവനെ ശാസിച്ചു. ദൈവം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നിടത്ത് ഒരു കോമ ഇടാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ മരിക്കണമെന്നു ദൈവം ഉദ്ദേശിക്കുന്ന ഒന്നിലേക്ക് നിങ്ങൾ ജീവൻ ശ്വസിക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ ക്രിസ്തുവിന് ഒരു ഇടർച്ചയാകുകയും അവൻ നിങ്ങളെ ശാസിക്കുകയും ചെയ്യും. നിങ്ങൾ തീർത്തും സ്നേഹിക്കുന്ന എന്തെങ്കിലും അല്ലെങ്കിൽ ഒരു ബന്ധം ഉപേക്ഷിക്കാൻ ദൈവം നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങൾ അനുസരിക്കുമോ? നിങ്ങൾക്ക് അഭിനിവേശമുള്ള ഒരു ജോലിയോട് വിടപറയാൻ ദൈവം നിങ്ങളോട് ആവശ്യപ്പെട്ടാൽ? ഒരു ശീലം മുതൽ, നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ജീവിച്ച ഒരു നഗരം വരെ, അത് എന്തും ആകാം. അവസാനങ്ങൾ അനിവാര്യമാണ്.ഈ പാഠങ്ങളെല്ലാം നമ്മെ അടിസ്ഥാന സത്യത്തിലേക്ക് കൊണ്ടുവരുന്നു. പിതാവിന് ഏറ്റവും നന്നായി അറിയാം. ദൈവമാണ് കഥ പറയുന്നത്. നമുക്ക് അവനെ വിശ്വസിക്കാം.