നമ്മുടെ പട്ടണങ്ങൾ

Sam T Varghese

26 June, 2022

Transcript of this message is also available in Tamil, English and Hindi

നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവന്‍  മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കൽ ആനന്ദിക്കും

സെഫ 3:17

“നിങ്ങളിൽത്തന്നെ സന്തോഷിക്കൂ” എന്നത് ഏതെങ്കിലും തീക്ഷണമായ വികാരത്തിന്‍റെ സ്വാധീനത്തിൽ ചുറ്റിക്കറങ്ങുന്നതിനെ സൂചിപ്പിക്കുന്നു. അങ്ങനെയാണ് ദൈവം നമ്മുടെ മേൽ നൃത്തം ചെയ്യുന്നതും. വചനം നൃത്തത്തെക്കുറിച്ച് പറയുമ്പോൾ, പലപ്പോഴും  ചാട്ടവും കറക്കവും അതിൽ ഉൾപ്പെടുന്നു. ഈ വാക്യം തികച്ചും ആകർഷകമാണ് കാരണം ദൈവം നമ്മെ നോക്കുകയും നമ്മെക്കുറിച്ച് ആവേശഭരിതനാകുകയും ചെയ്യുമ്പോൾ  സന്തോഷത്തോടെ തുള്ളിച്ചാടുന്നു. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മെ സംബന്ധിച്ചുള്ള ഒരു കാര്യം, നാം ദൈവത്തെപ്പോലെ ആകാൻ ആഗ്രഹിക്കുന്നു എന്നതാണ്. ദൈവം മനുഷ്യനെ തന്‍റെ ഛായയിലും (നാം കാണുന്ന രീതിയിലും) സാദൃശ്യത്തിലുമാണ് (ദൈവത്തെപ്പോലെ ആകുവാനും ചിന്തിക്കുവാനും പ്രവർത്തിക്കുവാനുമാണ്) സൃഷ്ടിച്ചത്. നാം ദൈവത്തിന്‍റെ സാദൃശ്യത്തോട് അനുരൂപപ്പെടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതാണ് ദൈവത്തിന്‍റെ ഉദ്ദേശ്യവും നാം ഭൂമിയിലായിരിക്കുന്നതിന്‍റെ ഒരു കാരണവും. നമ്മളാരും തികഞ്ഞവരല്ല, വീണ്ടും ജനിക്കുന്നത് ഒരു പ്രക്രിയയാണ്.

“പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ഇറങ്ങുന്നതും ഞാന്‍ കണ്ടു” (വെളി 21:2).

എല്ലാത്തരം തിന്മകളെയും വളർത്തുന്ന സ്ഥലമായാണ് ആളുകൾ പലപ്പോഴും നഗരങ്ങളെ കാണുന്നത്. ഇതിനു കാരണം ഒരുപാട് ആളുകൾ അവിടെ ഉള്ളത് കൊണ്ട് മാത്രമാണ്. ദൈവം നഗരങ്ങളെ രൂപകൽപ്പന ചെയ്യുക മാത്രമല്ല  നഗരങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നു. ഒരു ദിവസം നാമും ‘സ്വർഗ്ഗം’ എന്ന ഒരു നഗരത്തിൽ വസിക്കും. എന്താണ് ഒരു നഗരം? ഒരു നഗരം എന്നത്  ഒരു സ്ഥലത്ത് ഒത്തുകൂടുന്ന ആളുകളുടെ സേവനത്തിനോ പൊതുനന്മയ്‌ക്കോ വേണ്ടി ആവശ്യമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഘടനകളുടെ ഒരു കൂട്ടമാണ്. ഉദാഹരണത്തിന്  റോഡുകളും കടകളും സർക്കാരുമാണ് ഘടനകൾ. നഗരങ്ങൾ വ്യത്യസ്തമാണെങ്കിലും, അടിസ്ഥാനപരമായി ഈ ഘടനകൾ സ്ഥാപിക്കുന്ന രീതി സമാനമാണ്. ഒരു നഗരത്തിന്‍റെ സവിശേഷത ദൈവം നല്‍കുന്ന ജീവനല്ലാതെ അതിന് സ്വയം ജീവനില്ല എന്നതാണ്. നമ്മുടെ പൊതുനന്മയ്‌ക്കായി നാം ഈ ഘടനകളോക്കെയും സ്ഥാപിക്കുന്നു  പക്ഷേ, അതിന് ജീവൻ നൽകുന്നത് ദൈവമാണ്.

“യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ  ചിറകിന്‍കീഴിൽ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ എത്രവട്ടം ചേർത്തുകൊൾവാൻ എനിക്കു മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല”(ലുക്കോസ്‌ 13:32).

ഈ വാക്യത്തിൽ, യേശു നഗരത്തെ ഒരു വ്യക്തിയായി അഭിസംബോധന ചെയ്യുന്നു. അതുപോലെ, പഴയനിയമത്തിലെ മിക്ക പ്രവാചകന്മാരും നഗരങ്ങളെ മനുഷ്യരായി അഭിസംബോധന ചെയ്തിട്ടുണ്ട്. നഗരങ്ങൾക്ക് അതിനെ അതുല്യമാക്കുന്ന ഒരു പ്രത്യേകത ഉണ്ട് എന്നു ഇത് സൂചിപ്പിക്കുന്നു. നമുക്കുള്ളതുപോലെ നഗരങ്ങൾക്കും ജീവിതവും സ്വഭാവവും ഉണ്ട്. നാം രക്ഷിക്കപ്പെടുന്നതിനു മുമ്പേ വീണവരായിരുന്നു, അതുപോലെയാണ് നഗരങ്ങളും. വീണ്ടും ജനിച്ച് ജീവൻ പ്രാപിച്ച മരിച്ച ആത്മാക്കളായിരുന്നു നാമെല്ലാവരും. നമ്മിൽ ഇപ്പോഴും വീഴ്ചയുണ്ട് എന്നിരുന്നാലും(നാം ഒരു വിശ്വാസിയാകുമ്പോൾ നമ്മുടെ ക്ഷിപ്രകോപം അപ്രത്യക്ഷമാകില്ല) നാം വീണ്ടെടുക്കപ്പെട്ടിരിക്കുന്നു.

“അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞതു, വീണുപോയി മഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്‍ന്നു”(വെളി 18:2).

“രണ്ടാമതു വേറൊരു ദൂതന്‍ പിൻചെന്നു വീണുപോയി; തന്‍റെ ദുര്‍ന്നടപ്പിന്‍റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു”(വെളി 14:8).

തിന്മയും വീഴ്ചയും തമ്മിൽ വ്യത്യാസമുണ്ട്. ധാരാളം തിന്മകൾ നടക്കുന്നുണ്ടെങ്കിലും ഒരു നഗരവും ദുഷിച്ചതല്ല. വീണുപോയ നഗരത്തിലെ നിരവധി ആളുകളിൽ നിന്നാണ് തിന്മ ഉണ്ടാകുന്നത്. നഗരങ്ങൾ നമ്മുടെ ശത്രുക്കളല്ല; അവ ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങളാണ്. തിന്മയതിൽ നുഴഞ്ഞുകയറിയതിനു  കാരണം അത് വീണുപോയ ആളുകളാൽ നിര്‍മ്മിതമായതിനാലാണ്. അങ്ങനെ എല്ലാ നഗരങ്ങളിലും ഒരു വീഴ്ച ഉറപ്പായും ഉണ്ട്. പലരും അവർ താമസിക്കുന്ന നഗരത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. അതില്‍നിന്നും സ്വതന്ത്രരാകുന്നത് അവര്‍ക്കു ബുദ്ധിമുട്ടാണ്. ആശുപത്രികൾ പോലുള്ള ഏകീകൃതസംഘമാണ് നമുക്കുള്ളത്. അതിനു പ്രത്യക്ഷവും സംഘടനാപരവുമായ ഘടനകളുണ്ട്. നമുക്ക് അവയിൽ ചിലത് സ്വാഗതാർഹമാണ്  എന്നാൽ  സ്വഭാവത്തെയും ഘടനയെയും അടിസ്ഥാനമാക്കിയുള്ള ചിലതൊക്കെ സ്വാഗതാർഹവുമല്ല. സഭ പോലും ജീവനുള്ള ഒരു ഏകീകൃതസംഘമാണ്. നഗരങ്ങൾക്ക് ജീവനുള്ളതിനാൽ അവിടെയുള്ളവര്‍ അതു മരിച്ചു കാണുവാൻ ആഗ്രഹിക്കുന്നില്ല. അവ എത്ര നശിച്ചാലും വീണ്ടും പുനർനിര്‍മ്മിക്കപ്പെടും. ഉദാഹരണത്തിന്, ചെർണോബിൽ ഒരു റേഡിയോ ആക്ടീവ് നഗരമാണ്, അതുകൊണ്ടുതന്നെ  അവിടെ താമസിക്കുന്നത് ബുദ്ധിയല്ല. എന്നിട്ടും  ആളുകൾ ആ നഗരം ഇല്ലാതാകുവാൻ വിസമ്മതിക്കുന്നതിനാൽ അവിടെ താമസിക്കുന്നു. ദൈവം ഒരു നഗരത്തിന്മേൽ ന്യായവിധി പ്രഖ്യാപിക്കുകയും അതിനെ ശപിക്കുകയും ചെയ്യുമ്പോൾ മാത്രമേ അത് മരിക്കുകയുള്ളൂ. ഇസ്രായേലിൽ നിരവധി നഗരങ്ങളുണ്ട്, അവ നശിച്ച നഗരങ്ങളുടെ മുകളിൽ നിർമ്മിച്ചിരിക്കുന്നവയാണ്. ഈ പട്ടണങ്ങളെ “ടെല്‍” ചേര്‍ത്തു വിളിക്കപ്പെടുന്നു. ഇവയിൽ ചിലത് ഇന്നത്തെ നഗരങ്ങൾ മാത്രമല്ല അവ ചരിത്രപ്രാധാന്യമുള്ള നാഴികക്കല്ലുകളുമാണ്. വിശ്വാസികൾ എന്ന നിലയിൽ, നഗരങ്ങളെ വീണ്ടെടുക്കുക എന്നത് നമുക്കുള്ള പദവിയാണ്. നഗരങ്ങൾ മാത്രമല്ല  നാം സന്ദർശിക്കുന്ന നമ്മുടെ ജോലിസ്ഥലങ്ങളും എകീകൃതസംഘങ്ങളും എല്ലാം വീണുകിടക്കുന്നു. നാം അതിന് ജീവൻ നൽകണം. ഒരു എകീകൃതസംഘത്തിലെ ദൈവത്തിന്‍റെ സാന്നിദ്ധ്യം മറ്റ് എകീകൃതസംഘത്തിലേക്കും നഗരത്തിലേക്കും ജീവൻ കൊണ്ടുവരാൻ വേണ്ടി “നീങ്ങുന്നു”. നമ്മെ ഇഷ്ടപ്പെടാത്തവരെ നശിപ്പിക്കുക എന്നതല്ല,  അവരെ വീണ്ടെടുക്കുക എന്നതാണ് നമ്മോടുള്ള ദൈവത്തിന്‍റെ ഉദ്ദേശം.

ലോകത്തിലെ നിരവധി നവോത്ഥാനങ്ങളിലൂടെയുള്ള ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്, നവോത്ഥാനം കൂടുതൽ പള്ളികൾ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനമായി മാറി എന്നതാണ്. അപൂർവ്വമായേ ഇവ ഒരു നഗരത്തെ മാറ്റിമറിച്ചുള്ളൂ. ഉദാഹരണത്തിന്, ക്രിമിനൽ പ്രവർത്തനങ്ങളുടെ ഉയർന്ന നിരക്ക് കാരണം  ഏകദേശം 35,000 ആളുകളുള്ള വളരെ ചെറിയ ജനസംഖ്യയുള്ള ഒരു നഗരത്തിൽ 5 ജയിലുകൾ ഉണ്ടായിരുന്നു. 20 വർഷം നീണ്ട പ്രാർത്ഥനാപ്രക്രിയയിലൂടെ ഈ ജയിലുകൾ എല്ലാം അടച്ചുപൂട്ടി. അതിനു കാരണം ആളുകൾ മദ്യപിച്ച് റോഡുകളിൽ പോലും കാണുന്നില്ല എന്നതാണ്.ഒരു നഗരം വീണ്ടെടുക്കപ്പെടാൻ ആഗ്രഹിക്കുമ്പോൾ മാത്രമേ അത് വീണ്ടെടുക്കപ്പെടുകയുള്ളൂ. പാപത്തിൽ ആഴ്ന്നിറങ്ങുന്ന ആരും യഥാർത്ഥത്തിൽ സന്തുഷ്ടരല്ല,  അവർ വീണ്ടെടുക്കപ്പെടാൻ ആഗ്രഹിക്കുന്നു. നഗരങ്ങൾ വീണ്ടെടുക്കപ്പെടുന്നതും വീണ്ടെടുക്കപ്പെടാത്തതും  വിശ്വാസികളുടെ കൈകളിലാണ്.  അവർ തങ്ങളുടെ രാഷ്ട്രത്തിൽ സ്വാധീനം ചെലുത്തിയില്ലെങ്കിൽ  അവ നശിച്ചുപോകും. നാം നമ്മുടെ നഗരങ്ങൾക്ക് അനുഗ്രഹമാകുമ്പോൾ നഗരങ്ങൾ നമുക്കും അനുഗ്രഹമാകും വിധത്തിലാണ് ദൈവം അവയെ നിർമ്മിച്ചിരിക്കുന്നത്. പലപ്പോഴും  ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം അതിജീവനത്തിന്‍റെ പാതയിലാണ്.  ആളുകളിൽ നമുക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ നാം കുറച്ചുകാണുന്നു പക്ഷേ  അത് അവരുടെ ജീവിതത്തെ മാറ്റിമറിക്കും.

“യേശു അടുത്തുചെന്നു,സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പുറപ്പെട്ടു, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു  സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു” (മത്തായി 28:18,19).

സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ (ചിലതുമാത്രമല്ല) അധികാരവും തനിക്ക് നൽകപ്പെട്ടിരിക്കുന്നുവെന്ന് യേശു പറയുന്നു. നാം നമ്മുടെ പള്ളികളിൽ സുഖമായി ഇരിക്കാതെ, പുറത്തുപോയി ജനതകളെ വീണ്ടെടുക്കാൻ വേണ്ടി കര്‍ത്താവ് നമ്മെ പ്രേരിപ്പിക്കുന്നു.

“ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു” (റോമര്‍ 13:1).

“നിന്‍റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാൾ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ”(റോമര്‍ 13:4).

“ഭരണാധികാരികൾ” എന്നത് ട്രാഫിക് പോലീസ് മുതൽ ജുഡീഷ്യറി വരെയുള്ളവരാണ്. നാം അവർക്ക് വിധേയരാകാൻ ബാധ്യസ്ഥരുമാണ്. ക്രൈസ്തവ അധികാരികളായ (പാസ്റ്റർമാരെയും മൂപ്പന്മാരെയും) ഇവിടെ ഉദ്ദേശിക്കുന്നില്ല. അവർ ക്രിസ്ത്യാനികളല്ലായിരിക്കാം  പക്ഷേ, അവർ ദൈവഹിതപ്രകാരം അധികാരത്തിൽ വന്നവരാണ്. ക്രിസ്ത്യാനികൾ എന്ന നിലയിൽ  ഈ അധികാരികളെ സ്ഥാപിച്ചത് ദൈവമാണെന്ന് നാം അംഗീകരിക്കണം. അവർ നിങ്ങളെ നിരാശരാക്കുന്നവരോ കൈക്കൂലി ആവശ്യപ്പെടുന്നവരോ ആയിരിക്കാം. എന്നിരുന്നാലും നാം അവർക്ക് വിധേയരായിരിക്കാൻ ബാധ്യസ്ഥരാണ്. ഈ വാക്യങ്ങൾ മത്തായി 22:21-നോട് യോജിക്കുന്നു (സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക) എന്നത്. തെറ്റുകാരെയും നിയമലംഘകരെയും കണ്ടെത്തി ശിക്ഷിക്കാൻ ഭരണാധികാരികൾക്ക് അധികാരമുണ്ട്. അവർ ദൈവത്തിന്‍റെ സേവകരാണ് അഥവാ ദൈവത്തിന്‍റെ ശുശ്രൂഷകരാണ്. അതുകൊണ്ട്  തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുള്ള അധികാരം ദൈവം അവർക്ക് നൽകിയിട്ടുണ്ട്. പലപ്പോഴും സഭ,  നിയുക്ത അധികാരികളിലെ ഒറ്റയാള്‍ കാരണം ബാക്കിയുള്ള അധികാരികളിൽ നിന്നും സ്വയം വേര്‍പെട്ടു നില്‍ക്കുന്നു. നാം രാഷ്ട്രീയത്തെയും അതിൽ ഉൾപ്പെട്ടിരിക്കുന്നവരെയും “തിന്മ” ആയി കാണുകയും അതിൽ നിന്ന് സ്വയം വേർപെടുത്തി നില്‍ക്കുകയും ചെയ്യുന്നു. ഈ രീതിയിൽ  വിമോചനം കൊണ്ടുവരാൻ കഴിയില്ല. നഗരങ്ങളിലെ ഘടനകൾ നമ്മുടെ അനുഗ്രഹത്തിനായി ദൈവം രൂപകല്പന ചെയ്തതാണ്. അത് ഏറ്റവും മികച്ച ഘടനയല്ലെങ്കിൽ പോലും, നാം എത്രത്തോളം അനുഗ്രഹിക്കപ്പെടും എന്നത് ഈ ഘടനകളിൽ നാം ചെലുത്തുന്ന സ്വാധീനത്തെ ആശ്രയിച്ചിരിക്കുന്നു.

നാം അരാജകത്വത്തിലേക്ക് പോകാതിരിക്കാൻ ദൈവം തന്‍റെ അധികാരത്തെ 4 അധികാരത്തിന്‍റെ അടിസ്ഥാന ഘടനകളായി നിയോഗിച്ചു.

1. കുടുംബം: ദൈവം മക്കളോട് മാതാപിതാക്കളെ ബഹുമാനിക്കാനും അനുസരിക്കാനും, ഭർത്താക്കന്മാരോട് ഭാര്യമാരെ സ്നേഹിക്കാനും, ഭാര്യമാർ ഭർത്താക്കന്മാർക്ക് കീഴ്പ്പെടാനും ആവശ്യപ്പെടുന്നു. നാം നമ്മുടെ കുടുംബത്തിന്‍റെ ഘടന മനസ്സിലാക്കുകയും അത് പിന്തുടരുകയും ചെയ്താൽ നാം അനുഗ്രഹിക്കപ്പെടും ഇല്ലെങ്കിൽ അതൊരു പേടിസ്വപ്നമാകും.

2. സർക്കാർ: (1പത്രോസ് 2:13,14) നമ്മോടു ആഹ്വാനം ചെയ്യുന്നത്, നാം നമ്മെ ഭരിക്കുന്ന ഭരണകൂടത്തിനു കീഴ്പ്പെട്ടിരിക്കുവാനാണ്. നമ്മെ അനുഗ്രഹിക്കാൻ ദൈവം ഭരണകൂടത്തെ രൂപകല്പന ചെയ്യുകയും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികൾ വീഴ്ച്ചയുള്ളവരാകാം പക്ഷേ, അവരെ മാറ്റിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

3. സഭ: (എബ്രായര്‍ 13:17) നമ്മോടു ആഹ്വാനം ചെയ്യുന്നത്, നാമെല്ലാവരും സഭാനേതാക്കന്മാരുടെയും മൂപ്പന്മാരുടെയും അധികാരത്തിന് കീഴ്പ്പെടണം എന്നാണ്. കർത്താവിന്‍റെ നാമത്തിൽ സൗഖ്യമാക്കുവാനുള്ള അധികാരം ദൈവം അവർക്ക് നൽകിയിട്ടുണ്ട്.

4. തൊഴിലുടമകൾ: (എഫെസ്യര്‍ 6:5) നമ്മോടു പറയുന്നത്, ദൈവം തൊഴിലുടമകൾക്ക് അധികാരം നൽകിയിട്ടുണ്ട് എന്നാണ്. ആധുനിക കാലത്തെ അടിമത്തം എന്നത് നാം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യന്ത്രങ്ങളെപ്പോലെ ജോലി ചെയ്യുകയും നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതിനെയാണ്.

“അതിന്നു പത്രൊസും യോഹന്നാനും,ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ. ഞങ്ങള്‍ക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു” (അപ്പൊ 4:19,20).

ദൈവത്തിന്‍റെ കൽപ്പനകളെ ലംഘിക്കാൻ ഭരണാധികാരികൾ നിങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ  നിങ്ങൾ ദൈവത്തിന്‍റെ കൽപ്പനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. എന്നിരുന്നാലും ഒരു അധികാരവും ഇല്ലാതിരിക്കുന്നതിനേക്കാളും നല്ലത് ഒരു മോശമായ അധികാരം എങ്കിലുമുള്ളതാണ്. ഒരു അധികാരവും നാശത്തിലേക്ക് നയിക്കുന്നില്ല. ഒരു അധികാരവും സ്വാതന്ത്ര്യം ഉറപ്പുനൽകുന്നില്ല പക്ഷേ,  അരാജകത്വം ഉറപ്പുനൽകുന്നു.

അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണകൂടത്തെ എങ്ങനെ നമുക്കു സ്വാധീനിക്കുകയും അതില്‍നിന്നും അതിനെ മാറ്റുകയും ചെയ്യാം?

1. നിങ്ങളുടെ നഗരത്തെ സ്നേഹിക്കുക: നിങ്ങളുടെ നഗരത്തെ നിങ്ങൾ സ്നേഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്കു അതിനെ മാറ്റുവാനായിട്ടു സാധിക്കുകയില്ല. നിങ്ങള്‍ നിങ്ങളുടെ നഗരം വിട്ട് പോയിട്ട് ഒരിക്കലും തിരിച്ചുവരുവാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ  നിങ്ങൾക്ക് അവിടെ ഒരു സ്വാധീനവും ചെലുത്താൻ കഴിയുന്നതല്ല. അതിനാൽ  നിങ്ങളുടെ നഗരത്തിൽ നിന്ന് നിങ്ങൾക്ക് ഒരു അനുഗ്രഹവും കൊയ്യാൻ കഴിയുകയില്ല. പലപ്പോഴും നാം നമ്മുടെ നഗരത്തെ സഹിക്കുന്നതല്ലാതെ അതിനെ സ്നേഹിക്കുന്നില്ല. അനാസ്ഥ സ്നേഹത്തിന്‍റെ അഭാവമാണ്. അസൂയ സ്നേഹത്തിന്‍റെ വിപരീതമാണ്. അതിൽ നിന്നാണ് ഭയം വരുന്നത്. ഈ സ്നേഹം അഗാപെ (നിരുപാധികം) ആയിരിക്കണം.

2. നിങ്ങൾ നിങ്ങളുടെ നഗരത്തെ സേവിക്കുകയും അതിൽ സേവിക്കുകയും ചെയ്യുക: നിങ്ങളുടെ നഗരത്തെ സേവിക്കുന്നതിൽ നിങ്ങൾക്കുള്ള ദൈവത്തിന്‍റെ ഉദ്ദേശ്യം തെരുവുകൾ വൃത്തിയാക്കുകയോ അതിലെ ജനങ്ങൾക്ക് വേണ്ടി നടന്നുകൊണ്ട് പ്രാർത്ഥിക്കുകയോ ചെയ്യുക എന്നതാണ്. നാം സേവിച്ചാൽ നമുക്ക് അധികാരം ലഭിക്കും. നഗരം നമ്മെ സേവിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ  നമുക്ക് അവിടെയൊരു അധികാരവുമില്ല.

3. നിങ്ങളുടെ നഗരത്തിനായി ഇടിവിൽ നിൽക്കുക: നിങ്ങൾ നിങ്ങളുടെ നഗരത്തിന്‍റെ പാപങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും അത് ഏറ്റുപറയുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങൾ നഗരത്തിന്‍റെ ഭാഗമായതിനാൽ  ഈ ആശയം മൊത്തത്തിൽ വീക്ഷിക്കുമ്പോൾ അതിന്‍റെ പാപത്തിന് നിങ്ങൾ ഉത്തരവാദിയാണ്. ലോത്തിനെ അവന്‍റെ പെൺമക്കളോടൊപ്പം നഗരത്തിൽ നിന്ന് പുറത്താക്കിയില്ലെങ്കിൽ  അവർ നീതിമാന്മാരാണെങ്കിലും ദൈവത്തിന്‍റെ ന്യായവിധിക്ക് വിധേയരാകുമായിരുന്നു. 1 യോഹന്നാൻ 1:9-ല്‍ പറയുന്നത്, നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയാണെങ്കിൽ, കര്‍ത്താവ് വിശ്വസ്തനും നീതിമാനും ആണെന്നും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതികളിൽനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും എന്നുമാണ്. നഗരത്തിന്‍റെ പാപങ്ങൾ അതിനെ ദൈവത്തിൽ നിന്ന് വേർപെടുത്തുന്ന വിധത്തിൽ ആകുന്നതിനാൽ  അതിനെ സൗഖ്യമാക്കുവാൻ ദൈവത്തിനു കഴിയുകയില്ല. നിങ്ങള്‍ക്കുള്ള ഉത്തരവാദിത്തവും ഏറ്റുപറച്ചിലും നിങ്ങളുടെ നഗരത്തിൽ മാത്രം ഒതുങ്ങുന്നതല്ല,  അതിൽ നിങ്ങളുടെ ഭരണാധികാരികളും ഉൾപ്പെടുന്നു.

4. നിങ്ങളുടെ നഗരത്തെ അനുഗ്രഹിക്കുക: എബ്രായസംസ്കാരത്തിലെ ഒരു പ്രധാന ഘടകമാണ് അനുഗ്രഹം. നിങ്ങൾ പാപത്തെ ഏറ്റുപറഞ്ഞുകഴിഞ്ഞാൽ പിന്നെ  നിങ്ങളുടെ നഗരത്തെ അനുഗ്രഹിക്കുക. ഇതിലൂടെ ദൈവം നിങ്ങളുടെ നഗരത്തെ അനുഗ്രഹിക്കും. നിങ്ങൾ അനുഗ്രഹിക്കപ്പെടാൻ ആഗ്രഹിക്കാത്ത വിധത്തിൽ ആരെയും അനുഗ്രഹിക്കരുത്. ജനങ്ങളെ അനുഗ്രഹിക്കുന്നത് അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ വലിയ സ്വാധീനം ചെലുത്തുന്നതാണ്.യോശുവ വാഗ്ദത്തദേശത്തേക്ക് പോയപ്പോൾ  എല്ലാവരെയും കൊല്ലാനും പുറത്താക്കാനുമുള്ള അധികാരം ദൈവം അവനു നൽകി. എങ്കിലും ദുഷ്ടമൃഗങ്ങൾ ദേശത്തേക്ക് വരുമെന്നതിനാലും അവർ ദേശത്തെ പരിപാലിക്കുന്നതിനാലും അവരെ ഉടനെ കൊല്ലരുതെന്ന് ദൈവം അവനോട് ആവശ്യപ്പെട്ടു. ദൈവം അവരുടെ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകുന്നതുവരെ ദുഷിച്ച സ്ഥലങ്ങളെ അവരുടെ സ്ഥാനത്തേക്ക് തന്നെ വിടാൻ ദൈവം അവനോട് ആവശ്യപ്പെട്ടു. ഇന്നത്തെ സാഹചര്യത്തിൽ  വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമി നാം മറ്റുള്ളവരിൽ നിന്ന് എങ്ങനെ പിടിച്ചെടുക്കും? നാം അവരെ കൊല്ലാതെ അവരിലെ തിന്മയെ കൊല്ലുകയും ദൈവരാജ്യത്തിനായി ഉപയോഗിക്കേണ്ടതിന് അവരെ വീണ്ടെടുക്കുകയും ചെയ്യണം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു അവിശ്വാസി മേയറായി ഉണ്ടെന്ന്‍ വിചാരിക്കുക. പക്ഷേ,  ഒരു ക്രിസ്ത്യൻ മേയറെത്തന്നെ നിങ്ങള്‍ക്കു വേണമെന്നു നിങ്ങളാഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആ മേയറെ ഒരു ക്രിസ്ത്യാനിയായി മാറുവാനിട വരുത്തുക എന്നതാണ്. അതുവഴി നിങ്ങൾ ഒരു അവിശ്വാസിയെ കൊല്ലുകയും ഒരു വിശ്വാസിയെ ഉയിർപ്പിക്കുകയും ചെയ്യുന്നു. വിശ്വാസികൾ എന്ന നിലയിൽ  നാം നമ്മുടെ നഗരങ്ങളുടെ ഏക പ്രതീക്ഷയാണ്. നിങ്ങളുടെ നഗരത്തിൽ നിങ്ങൾ സ്വാധീനം ചെലുത്തുമ്പോൾ മാത്രമേ നിങ്ങള്‍ക്കു നഗരങ്ങളുമായും അതിലെ ആളുകളുമായും ഉള്ള ബന്ധം രൂപാന്തരപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഇതു നമ്മെയും രൂപാന്തരപ്പെടുത്തും.