“ഒരു ഉപമയും അവരോടു പറഞ്ഞു, ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. ആരും പുതുവീഞ്ഞു പഴയതുരുത്തിയില്‍ പകരുമാറില്ല, പകര്‍ന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു. പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും”
ലുക്കോസ് 5:36-39
ഒരു വീഞ്ഞുതുരുത്തി ഉണ്ടാക്കുന്ന പ്രക്രിയ: ആടിന്‍റെ തൊലി ഉരിഞ്ഞ് അതു നനഞ്ഞിരിക്കുമ്പോൾ തന്നെ കഴുകും. അതുകഴിഞ്ഞ് അതിന്‍റെ അകത്തും പുറത്തും എണ്ണ ഉപയോഗിച്ച് പൂശും. അതിലെ തുറന്നിരിക്കുന്ന ദ്വാരം അടച്ചു അതിൽ പുതിയ പുളിക്കാത്ത വീഞ്ഞ് നിറയ്ക്കും. ഇവിടം മുതലാണ് പുളിപ്പിക്കല്‍ പ്രക്രിയ ആരംഭിക്കുന്നത്. ഇത് വേഗത്തിൽ നീങ്ങുകയും വാതകം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ വീർപ്പിക്കുകയും ചർമ്മത്തിന് ജീവനുള്ളതായി തോന്നിക്കുകയും ചെയ്യുന്നു. ഇത് അയവുള്ളതാക്കാൻ നിരന്തരം എണ്ണ തേച്ച് കഴുകണം. ഒരു പഴയ വീഞ്ഞുതുരുത്തി അയവുള്ളതാണെങ്കിൽ മാത്രമേ അതിൽ പുതിയ വീഞ്ഞ് നിറയ്ക്കുവാന്‍ കഴിയൂ അല്ലെങ്കിൽ പുതുവീഞ്ഞ് അതിനുള്ളിലൂടെ നീങ്ങി അതിനെ നശിപ്പിക്കും. അത് അയവുള്ളതായില്ലെങ്കിൽ എണ്ണ പുരട്ടി അയവുള്ളതാകുന്നത് വരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്തു അതിനെ അയവുള്ളതാക്കി മാറ്റാം.
പഴയ വീഞ്ഞിന്‍റെ അടയാളങ്ങൾ: അത് സുഖപ്രദമായതാണ്, സുഗമമായുള്ളതാണ്, ശീലിച്ചു വന്നതാണ്, പക്വതയുള്ളതാണ്, പ്രവചിക്കാവുന്നതാണ്, പരിചിതമായതാണ്, സങ്കീർണ്ണമായതാണ്.
പുതിയ വീഞ്ഞിന്‍റെ അടയാളങ്ങൾ: അത് പരുക്കൻ അല്ലെങ്കിൽ കടുത്ത രുചിയുള്ളതാണ്, ചലനമുള്ളതാണ്, കുറച്ചു വേഗം കൂടുതലാണ്, വേഗത്തിൽ നീങ്ങുന്നതാണ്, പക്വതയില്ലാത്തതാണ്, സ്ഫോടനാത്മകമാണ്, തുരുത്തിക്കു സമ്മര്‍ദ്ദം നല്‍കുന്നതാണ്, പരിഷ്കൃതമല്ലാത്തതാണ്.
പഴയ വീഞ്ഞുതുരുത്തിയെ എങ്ങനെ പുതുക്കാം?
1. പഴകിയതും, ചീത്തയായതും ചീഞ്ഞതുമായ വീഞ്ഞിനെ പഴയതുരുത്തിയില്‍നിന്നും മാറ്റിക്കളയുക. അതിനർത്ഥം ക്ഷമിക്കുക, ഏറ്റുപറയുക, പശ്ചാത്തപിക്കുക എന്നൊക്കെയാണ്.
2. വെള്ളത്തിലോ അല്ലെങ്കില്‍ ഉപ്പു ചേര്‍ത്ത വെള്ളത്തിലോ മുക്കിവയ്ക്കുക. നമ്മെ കർക്കശവും കഠിനവുമാക്കിയ കാര്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാൻ നമുക്ക് പരിശുദ്ധാത്മാവ് ആവശ്യമാണ്.
3. എണ്ണ പുരട്ടി മൃദുവായതും വഴങ്ങുന്നതുമാകുന്നത് വരെ വീണ്ടും അങ്ങനെതന്നെ ചെയ്യുക. നമുക്ക് പരിശുദ്ധാത്മാവിനെ കൂടുതലായി അറിയാനുള്ള ആഗ്രഹത്തോടെ നാം മുൻകൂട്ടി നിശ്ചയിച്ച ആശയങ്ങൾ മാറ്റിയിട്ടു രോഗശാന്തിയും, സമ്പൂർണ്ണതയും, വഴക്കവും നമ്മിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടി പരിശുദ്ധാത്മാവിനെ അനുവദിക്കുക. വരാനിരിക്കുന്ന എല്ലാ ചലനാത്മകതകളോടും പദവികളോടും വെല്ലുവിളികളോടും കൂടിയ പുതിയ വീഞ്ഞിന്‍റെ പുതുമ നമ്മിൽ നിറയ്ക്കുമെന്ന പ്രതീക്ഷ പുനഃസ്ഥാപിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുക.
പ്രിയരെ, തുരുത്തി പുതുക്കുന്നതിൽ നിന്നോ പുതിയ വീഞ്ഞ് സ്വീകരിക്കുന്നതിൽ നിന്നോ നമ്മെ തടയുന്നത് എന്താണ്?മനുഷ്യനോടുള്ള ഭയം, സുഖവും സാമ്പത്തിക സുരക്ഷിതത്വവും നഷ്ടപ്പെടൽ, ആഗ്രഹമില്ലായ്മ മുതലായവ നമ്മെ ഇവയൊക്കെയും സ്വീകരിക്കുന്നതിൽ നിന്നും തടയുന്നു. മറ്റുള്ളവരിൽ നിന്നുള്ള പ്രതികരണങ്ങളായ വിമർശനം, അസൂയ, സംശയം, തെറ്റായ ധാരണ തുടങ്ങിയവയും നമ്മെ തടയുന്നു.