എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.
വെളിപ്പാട് 2:4
നിങ്ങളുടെ ആദ്യസ്നേഹം നഷ്ടപ്പെട്ടോ? യേശുകര്‍ത്താവ് നമ്മോട് ചോദിക്കുന്നു, ”നാം ആദ്യം സ്നേഹിച്ചിരുന്നതുപോലെ ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്”. ഏതു സാഹചര്യങ്ങൾക്കിടയിലും നമ്മെ സ്നേഹിക്കുന്ന ഒരു ദൈവമുണ്ട് എന്നിട്ടും എവിടെയോ കര്‍ത്താവിനോടു നമുക്കുണ്ടായിരുന്ന സ്നേഹം നഷ്ടപ്പെട്ടു. സ്നേഹമുള്ളിടത്ത് സന്തോഷമുണ്ട്. നിങ്ങളുടെ വീട്ടിലോ സഭയിലോ സന്തോഷം ഇല്ലെങ്കിൽ അതിനർത്ഥം അവിടെ സ്നേഹമില്ല എന്നാണ്. സന്തോഷം യഥാര്‍ത്ഥത്തിൽ സ്നേഹത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.നമ്മുടെ ആദ്യസ്നേഹം എങ്ങനെ പുനരുജ്ജീവിപ്പിക്കാം? “നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കുക” എന്ന അവന്റെ ആദ്യത്തെ കൽപ്പന അനുസരിച്ചുകൊണ്ട് തന്നേ. പലപ്പോഴും പ്രശ്നങ്ങൾ നമ്മെ ശിക്ഷിക്കാനുള്ള ദൈവത്തിന്റെ മാര്‍ഗ്ഗമായി നാം തെറ്റിദ്ധരിക്കാറുണ്ട്. പ്രശ്നങ്ങളും പ്രതികൂലസമയങ്ങളും കാരണം നമുക്ക് കര്‍ത്താവിങ്കലേക്കു മടങ്ങുവാനും നാം മുന്‍പ് കര്‍ത്താവിനെ സ്നേഹിച്ചിരുന്നതുപോലെ അവനെ സ്നേഹിക്കാനും വേണ്ടിയുമുള്ള അവസരമാണ്. എന്തിന്റെയും ചൈതന്യം വീണ്ടെടുക്കാൻ നാം അതിന്റെ തുടക്കത്തിലേക്ക് മടങ്ങണം. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ തുടക്കത്തെ അനുസ്മരിക്കുന്നത് അവനോടുള്ള നമ്മുടെ സ്നേഹത്തെ പുനരുജ്ജീവിപ്പിക്കും. കർത്താവുമായുള്ള നമ്മുടെ സ്നേഹബന്ധം കാല്‍വരിക്രൂശിൽ നിന്നാണ് ആരംഭിച്ചത്.
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
യോഹന്നാന് 3:16
പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ വരുമ്പോൾ സാത്താൻ ഹവ്വയോട് പണ്ട് പറഞ്ഞതുപോലെ നമ്മോടും പറയും “ ദൈവം നിങ്ങളെ വേണ്ടത്ര സ്നേഹിക്കുന്നില്ല” എന്ന്. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമേ ദൈവം നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നത് തടയുന്നുവെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എന്നിരുന്നാലും, നിത്യതയിലേക്ക് അവൻ നമ്മിൽ നിന്ന് ഒന്നും തടഞ്ഞുവയ്ക്കുന്നില്ല. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ അതിനര്‍ത്ഥം ഉത്തരം നൽകാൻ കര്‍ത്താവിനു മെച്ചപ്പെട്ട വേറൊരു പദ്ധതി നമുക്കായി ഉള്ളതുകൊണ്ടാണ്. അത് നമ്മുടെ പരിമിതമായ ഭാവനയിൽ നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നാണ്. നിങ്ങൾ ക്രൂശിലേക്ക് നോക്കുമ്പോൾ ആത്യന്തികമായ സമ്മാനം നൽകിയ ഒരു ദൈവത്തെ നിങ്ങൾക്കു കാണുവാനിടയാകും. ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം തന്റെ പുത്രനാണ്. ദൈവം ഇതിനകം തന്നെ തന്റെ ഏറ്റവും മികച്ച സമ്മാനമായ തന്റെ ഏക പുത്രനെ നമുക്കായി നൽകിയിട്ടുണ്ട്. തന്റെ ശരീരവും, രക്തവും, അവസാന ശ്വാസം പോലും നമുക്കുവേണ്ടി നൽകിയതെങ്ങനെയെന്ന് യേശു തന്റെ കൈകൾ നീട്ടി നമ്മോട് പറയുന്നു.
പലപ്പോഴും നാം നമ്മെക്കുറിച്ച് ചിന്തിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹങ്ങളെയും ദാനങ്ങളെയും സ്വീകരിക്കാൻ വേണ്ടിയുള്ളവരാണ് എന്നാണ്. ദൈവം തന്റെ സമയത്ത് നമുക്ക് ആവശ്യമുള്ളതൊക്കെയും നൽകും. എന്നാൽ അത് വെറും കൊടുക്കൽ വാങ്ങൽ ബന്ധമായിരിക്കരുത്; അത് ഇരുകൂട്ടർക്കും ലഭിക്കുന്ന ഒരു പരസ്പരബന്ധമായിരിക്കണം. നമ്മുടെ ശരീരവും സമയവും സമ്പത്തുമൊക്കെ ദൈവത്തിന് സമർപ്പിക്കുക.
ദൈവം മനുഷ്യരാശിയെ സൃഷ്ടിച്ചു. മനുഷ്യന്റെ കൈത്തണ്ടയിലും കണങ്കാലിലും യേശുക്രിസ്തു എല്ലാ ഞരമ്പുകളും സ്ഥാപിച്ചു എന്നു സങ്കല്‍പ്പിക്കുക. അത് നല്ല ആശയമാണോ എന്ന് പിതാവായ ദൈവം അവനോട് ചോദിച്ചു എന്നും കരുതുക. അപ്പോള്‍ കര്‍ത്താവ് പറഞ്ഞു,”ഇത് വർഷങ്ങൾക്ക് ശേഷം, താൻ സൃഷ്ടിച്ച മനുഷ്യരുടെ പാപത്തിന് വേണ്ടി ക്രിസ്തുവായ ഞാൻ മരിക്കുമ്പോൾ തന്റെ കൈത്തണ്ടയിലും കണങ്കാലിലും ആണിയടിച്ചാൽ എല്ലാ വേദനയും സഹിക്കേണം എന്നതിനു വേണ്ടിയാണ്” എന്ന്. ഇങ്ങനെ മനുഷ്യരാശിയുടെ എല്ലാ വേദനകളും ക്രിസ്തു അനുഭവിച്ചു. പലപ്പോഴും നമ്മുടെ വേദനകളെക്കുറിച്ച് ദൈവം അജ്ഞനാണെന്ന് നാം ചിന്തിക്കുന്നു പക്ഷേ, ദൈവം അങ്ങനെയല്ല. ദൈവം നമ്മെ അറിയുന്നവനും നമ്മോട് അഭിനിവേശമുള്ളവനുമാണ്. നാം വേദനിക്കുമ്പോൾ അവനും വേദനിക്കുന്നു. ദൈവം തന്റെ എല്ലാം നമുക്ക് തന്നതിനാൽ, നമ്മുടെ എല്ലാം അവനു നൽകിയാൽ മാത്രമേ അവനോടുള്ള നമ്മുടെ ആദ്യ സ്നേഹത്തിലേക്ക് നമുക്കു തിരികെ പോകാനാകൂ. ദൈവം നമ്മെ 99% ഹൃദയം കൊണ്ടല്ല സ്നേഹിച്ചത് മറിച്ചു 100% ഹൃദയം തന്നെയാണ് അവൻ നമ്മെ സ്നേഹിച്ചത്. നാം ദൈവത്തിനു അതിനു പകരമായി എന്തു കൊടുക്കും?
മരണം ക്രിസ്തുവിന്റെ ജീവനെടുത്തില്ല പക്ഷേ, സ്നേഹം തന്റെ ജീവനെടുത്തു. ഒരു എഴുത്തുകാരൻ ഇങ്ങനെ എഴുതി, “യേശു തന്റെ സ്നേഹം കടും ചുവപ്പിൽ എഴുതി” എന്ന്. ക്രൂശിലേക്ക് നോക്കിയാൽ മാത്രമേ ആ ക്രൂശിലെ സ്നേഹം നമുക്ക് കാണാനാകൂ. നമ്മുടെ ദുഷിച്ച സ്വഭാവവും നാം ചെയ്ത തെറ്റുകളൊക്കെയും ഉണ്ടായിരുന്നിട്ടും കര്‍ത്താവ് നമ്മെ സ്നേഹിക്കുന്നു. കര്‍ത്താവ് നമുക്കുവേണ്ടി മരിക്കുക മാത്രമല്ല തന്റെ രക്തത്താൽ നമ്മെ കഴുകി ശുദ്ധീകരിക്കുകയും ചെയ്തു. മറ്റൊരു എഴുത്തുകാരൻ ഇങ്ങനെ എഴുതി “ഞാൻ അവന്റെ രക്തം വലിച്ചെടുത്തു, അവൻ എന്നെ കഴുകി” എന്ന്. ദൈവം നമ്മോട് വളരെ അഭിനിവേശമുള്ളവനാണ്, അതുപോലെ നമുക്ക് തിരിച്ചും അങ്ങനെയുണ്ടോ? കര്‍ത്താവിനോടുള്ള താല്‍പ്പര്യക്കുറവ് കാരണം ആളുകൾ പള്ളിയിൽ അലറുകയും ഉറങ്ങുകയും ചെയ്യുന്നു. ഞായറാഴ്ച രാവിലെ തന്റെ മണവാട്ടി തന്റെ മുഖത്തേക്കു നോക്കി അലറുന്നത് കാണാൻ വേണ്ടിയല്ല ദൈവം തന്റെ കൈത്തണ്ടയിലും കണങ്കാലിലും ആണിയടിച്ചത്.പാപം എത്ര ഇരുണ്ടതാണെന്ന് ക്രൂശ് വെളിപ്പെടുത്തുന്നു .ദൈവം അതിനെ എങ്ങനെ വെറുക്കുന്നു എന്ന് അത് വെളിപ്പെടുത്തുന്നു. ക്രൂശ് വളരെ തീവ്രമാണ് കാരണം അത് മനുഷ്യത്വത്തിന്റെ അവിശ്വസനീയമായ മൂല്യത്തെ വെളിപ്പെടുത്തുന്നു. പാപത്തിൽ നിന്നും മരണത്തിൽ നിന്നും നമ്മെ വീണ്ടെടുക്കാൻ ദൈവം ക്രൂശിക്കപ്പെടണം എന്നതു മനുഷ്യരാശിയുടെ മൂല്യത്തെ പ്രതിനിധീകരിക്കുന്നു. നമുക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുകയും നാം ഒന്നിനും കൊള്ളാത്തവരാണെന്ന് ചിന്തിക്കുകയും ചെയ്യുന്നു. എന്നാൽ നാം ദൈവത്തിന് വിലപ്പെട്ടവരും ശ്രേഷ്ടരുമാണ് എന്നാണ് ദൈവം നമ്മോട് പറയുന്നത്. ഒരു കച്ചവടക്കാരൻ മുത്തുകൾ വാങ്ങാൻ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റത് പോലെ ദൈവം നമുക്കായി എല്ലാം ഉപേക്ഷിക്കുന്നു. ക്രൂശ് കര്‍ത്താവിന്റെ സ്നേഹത്തിന്റെ അതിപ്രസരത്തെ പ്രതിനിധീകരിക്കുന്നു. യേശുകര്‍ത്താവ് പാപികളെ എത്രത്തോളം സ്നേഹിക്കുന്നു എന്നത് തന്റെ പിതാവിന്റെ ഭ്രാന്തമായ സ്നേഹത്തെ കാണിക്കുന്നു. ആർക്കും കഴിയുന്നതിലുമധികം ഏറ്റവും ഭ്രാന്തമായ രീതിയിൽ അതിന്റെ ആഴം നമുക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ കര്‍ത്താവ് നമ്മെ സ്നേഹിക്കുന്നു. ഈ സ്നേഹം പാപികളായ നമ്മെ കർത്താവിൽ പുനഃസ്ഥാപിക്കാൻ സഹായിക്കുകയും നമ്മെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ചരിത്രപരമായി ക്രൂശീകരണം ഏറ്റവും അന്യായമായ ഒരു സംഭവമായിരുന്നു. പരമോന്നത വിധികർത്താവായതിനാൽ ദൈവം അനീതിയെ അനീതികൊണ്ട് ന്യായീകരിച്ചില്ല. താൻ സൃഷ്ടിച്ചതെല്ലാം തനിക്കു ദഹിപ്പിക്കാമായിരുന്നു എങ്കിലും തന്റെ രക്തത്താൽ നമ്മെ ശുദ്ധീകരിക്കാനും മരണത്തിൽ നിന്ന് നമ്മെ രക്ഷിക്കാനും അവൻ നമ്മെ തിരഞ്ഞെടുത്തു.