വിശ്വാസത്തിന്റെ പരിശോധന

Mathew Daniel

23 January, 2023

Transcript of this message is also available in Hindi, Tamil and English

നിങ്ങളുടെ വിശ്വാസം പരിശോധിക്കുക.

“നിങ്ങൾ വിശ്വാസജീവിതം നയിക്കുന്നുണ്ടോ എന്നു സ്വയം പരിശോധിക്കുക; നിങ്ങളെത്തന്നെ പരീക്ഷിക്കുക. നിശ്ചയമായും ക്രിസ്തുയേശു നിങ്ങളിലുണ്ടെന്നു നിങ്ങൾ അറിയുന്നില്ലേ?-ഇല്ലെങ്കിൽ നിങ്ങൾ പൂർണമായും പരാജയമടഞ്ഞിരിക്കുന്നു”.(2കൊരി 13:5)

അപ്പോസ്തലനായ പൗലോസ് ഈ വാക്കുകൾ എഴുതുന്നത് കൊരിന്തിലെ വിശ്വാസികൾക്ക് വേണ്ടിയാണ്, അവിശ്വാസികൾക്കല്ല. സന്ദേശം വളരെ പ്രാധാന്യമർഹിക്കുന്നതും ദൈവമക്കളെ അഭിസംബോധന ചെയ്യുന്നതുമാണെന്ന് വളരെ വ്യക്തമാണ്. നമ്മുടെ വിശ്വാസത്തെ ദൈവവചനത്തോട് യോജിപ്പിച്ച് നിലനിർത്താൻ നാം തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. തങ്ങളുടെ വിശ്വാസം എങ്ങനെ വർധിപ്പിക്കാം എന്ന് ശിഷ്യന്മാർ യേശുവിനോട് ചോദിച്ചപ്പോൾ യേശു അതിനു നേരിട്ട് ഉത്തരം നൽകുന്നില്ല. എന്നാൽ യഥാർത്ഥ വിശ്വാസത്തിൽ ജീവിച്ചുകൊണ്ട് യേശു അവര്‍ക്കു ഉത്തരം നൽകി. എന്നാൽ യഥാർത്ഥ വിശ്വാസത്തിൽ ജീവിച്ചുകൊണ്ട് യേശു അവര്‍ക്കു ഉത്തരം നൽകി. ഒരാളുടെ വിശ്വാസം വർധിപ്പിക്കാൻ തൽക്ഷണ തന്ത്രമോ ഒറ്റമൂലിയോ ഇല്ല. പലവിധ കഷ്ട്ടങ്ങളിലൂടെയും പരീക്ഷകളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോകുമ്പോൾ മാത്രമേ അത് അളക്കാൻ കഴിയൂ. യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തിന് കുറുക്കുവഴികളില്ല.

നമുക്ക് വിശ്വാസം കെട്ടിപ്പടുക്കാം.

ഒരു ജിമ്മിൽ പോയി നമ്മുടെ പേശികളെ വളർത്തുന്നതുപോലെ  നമ്മുടെ വിശ്വാസം വളർത്തിയെടുക്കാനും അതിനെ ശക്തിപ്പെടുത്താനും ജീവിതത്തിന്‍റെ പരീക്ഷകളും പരീക്ഷണങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ വളരണമെങ്കിൽ  നമ്മുടെ വിശ്വാസത്തിന്‍റെ കെട്ടുപാടുകൾ നമ്മുടെ പ്രായോഗിക ജീവിതത്തിൽ പ്രയോഗിക്കേണ്ടതുണ്ട്.

2തിമൊഥെയോസ് 1:12-ല്‍ പൗലോസ്‌ശ്ലീഹാ ഇങ്ങനെ പറയുന്നു, “അതുകൊണ്ട് ഞാൻ ഈ പീഡനങ്ങൾ സഹിക്കുന്നു എങ്കിലും ബന്ധനസ്ഥനായിരിക്കുന്നതിൽ ലജ്ജിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്നത് ആരെയാണെന്ന് എനിക്ക് അറിയാം. എന്നെ ഏല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാൻ അവിടുന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്”.

മുകളിൽ പറഞ്ഞവയ്‌ക്കെതിരായി  മറ്റൊരു തരത്തിലുള്ള പ്രാർത്ഥന ഉല്പത്തി 28:21-ല്‍ നമുക്ക് കാണാം. ഇവിടെ യോസെഫ് ദൈവത്തിനു മുന്നിൽ നിബന്ധനകൾ വയ്ക്കുന്നു. യുഗാന്ത്യം വരെ താൻ അവിടെയുണ്ടാകുമെന്ന് ദൈവം ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും  അത് തെളിയിക്കാൻ ദൈവം തന്‍റെ വ്യവസ്ഥകൾ സ്വീകരിക്കണമെന്ന് യോസെഫ് ആഗ്രഹിക്കുന്നു. നമ്മൾ ക്രിസ്തീയ ജീവിതത്തിലേക്ക് വന്നാൽ  എല്ലാം ഒരു പൂന്തോട്ടത്തിലെ പാതയ്ക്കു സമാനമായ ജീവിതമാകുമെന്ന് ആളുകൾ ചിന്തിച്ചേക്കാം.ഇയ്യോബ് 7:17,18-ല്‍, “മർത്യനെ പരിഗണിക്കാനും ശ്രദ്ധിക്കാനും അവൻ എന്ത്?പ്രഭാതംതോറും നിരീക്ഷിക്കാനും പ്രതിനിമിഷം പരീക്ഷിക്കാനും അവൻ എന്തുള്ളൂ!”എന്നു നാം കാണുന്നു.

തെറ്റായ പ്രവചനങ്ങൾ.

തെറ്റായ പ്രവചനവും തെറ്റായ ഉപദേശവുമുണ്ട്. ഇവ രണ്ടും നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് പല തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി ചാനലുകൾ ഉണ്ട്. പല പഠിപ്പിക്കലുകളും.  അവ നാം വിവേചിച്ചറിയണം. സഭയുടെ മാനസികാവസ്ഥയെ ഉണർത്താൻ വേണ്ടി ഒരു പ്രവാചകനോ പ്രവാചകിയോ സ്വന്തം ഭാവനയിൽ നിന്ന് നിരവധി പ്രവാചകപ്രസ്താവനകൾ നടത്തുന്നു. പല സന്ദര്‍ഭങ്ങളിലും ഉദ്ധരിക്കപ്പെടുന്ന ഒരു സാധാരണ വചനഭാഗമാണ് യിരെമ്യാവ്‌ 29:11. ഇസ്രായേൽജനം ബാബിലോണിൽ അടിമത്തത്തിലായിരുന്നു.അവര്‍ സ്വാതന്ത്ര്യവും ‘സമൃദ്ധമായ ഭാവിയും’ കാണുമെന്ന് പല പ്രവാചകന്മാരും പ്രവചിച്ചിരുന്നു. എന്നാൽ യിരെമ്യാവ് 23:16-ൽ, പ്രവാചക സന്ദേശം തന്നിൽ നിന്നുള്ളതല്ലെന്ന് ദൈവം പറയുന്നു.”എന്‍റെ വിചാരങ്ങൾ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികൾ എൻറേതുപോലെയുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിയെക്കാൾ ഉയർന്നിരിക്കുന്നതുപോലെ എന്‍റെ ചിന്തകളും വഴികളും നിങ്ങളുടേതിനെക്കാൾ ഉന്നതമായിരിക്കുന്നു”.

കാത്തിരുന്നു പണിയെടുക്കുക.

ദൈവത്തിന്‍റെ ശബ്ദത്തിൽ വിശ്വസിക്കുക എന്നതാണ് വിശ്വാസം. അതിനാൽ നാം ദൈവത്തിനായി കാത്തിരിക്കേണ്ടതുണ്ട്. എന്നാൽ കാത്തിരിപ്പിന്‍റെ സമയത്ത് ജോലിക്കും പോകുക.നിങ്ങള്‍ നിങ്ങളുടെ വീട് പണിയുക, കുടുംബത്തിന്‍റെ തീ കത്തിക്കുക, ദൈവം നിങ്ങളെ കൊണ്ടുവന്ന നഗരങ്ങൾക്കായി പ്രാർത്ഥിക്കുക, സഹിഷ്ണുത നിലനിർത്തുക.

ദൈവത്തിന്‍റെ പദ്ധതിയും ലക്ഷ്യവും.

40 വർഷം നീണ്ട പാതയിലൂടെ ദൈവം ഇസ്രായേല്യരെ കൊണ്ടുപോയി. ദൈവത്തിന് ഒരു ലക്ഷ്യവും പദ്ധതിയുമുണ്ടായിരുന്നു. അവർ എളിമയുടെ പാഠം പഠിക്കണമെന്നും അവരുടെ സ്വഭാവത്തിലും ജീവിതരീതിയിലും മാറ്റം വരുത്തണമെന്നും ദൈവം ആഗ്രഹിച്ചു. നമ്മുടെ യഥാർത്ഥ വിശ്വാസം കെട്ടിപ്പടുക്കാൻ ദൈവം പരീക്ഷണങ്ങളെയും പരിശോധനകളെയും അനുവദിക്കുന്നു. തന്‍റെ സഹോദരങ്ങളെയും കുടുംബങ്ങളെയും വിടുവിക്കുന്നതിനുള്ള ഒരു പ്രക്രിയയിലൂടെ യോസെഫിനു എങ്ങനെ കടന്നുപോകേണ്ടിവന്നുവെന്ന് പൗലോസ്ശ്ലീഹാ തിമൊഥെയോസിനെ  കാണിക്കുന്നു. സങ്കീർത്തനം 23-ല്‍ നാം വായിക്കുന്നതും ഈ ചിന്തയാണ്.”കൂരിരുള്‍ താഴ്വരയില്‍ക്കൂടി നടന്നാലും ഞാനൊരു അനര്‍ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു”.

കടന്നുപോകുന്നത് എന്താണെങ്കിലും പ്രധാനമാണ്.

സാഹചര്യം എന്താണെങ്കിലും നാം അവിടെ സ്ഥിരതാമസമാക്കുന്നില്ല. നാം മുന്നോട്ട് പോവുക. അതുകൊണ്ട് ‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല അല്ലെങ്കിൽ എന്തുചെയ്യണമെന്ന് എനിക്കറിയില്ല’ എന്ന് കരയുന്നതിനുപകരം നിങ്ങൾ കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ  ദൈവത്തോട് സഹായം അപേക്ഷിക്കുക. കൊറോണയുടെ കാലത്ത് ദൈവം നമ്മെ എങ്ങനെയാണ് നടത്തിക്കൊണ്ടുപോയതെന്ന് അടുത്തിടെ നമ്മൾ കണ്ടു. ദൈവത്തിന്‍റെ പദ്ധതി അനുസരിച്ച് അവൻ നമ്മെ കൊണ്ടുപോകുന്നു. സങ്കീർത്തനം 11:5 ഈ ചിന്തയെ പിന്തുണയ്ക്കുന്നു.

പരീക്ഷയെ നേരിടുക.

‘നുഴഞ്ഞുകയറ്റക്കാരെപ്പോലെ പരീക്ഷണങ്ങളും പരിശോധനകളും വരുമ്പോൾ അവരെ വെടിവയ്ക്കുകയോ കൊല്ലുകയോ ചെയ്യരുത്’ എന്ന് യാക്കോബ് 1:2-ൽ നിന്നും നമുക്ക് മനസ്സിലാക്കാം. എന്നാൽ അവരെ സുഹൃത്തുക്കളായി സ്വീകരിക്കുക. പരീക്ഷണങ്ങളുടെയും പരീക്ഷകളുടെയും പ്രക്രിയയിൽ പരിശോധനയെ എങ്ങനെ നേരിടണമെന്ന് ദൈവത്തോട് ചോദിക്കുക. ദൈവം നിങ്ങളെ നയിക്കും. എല്ലാ മനുഷ്യരോടും ക്ഷമിക്കാൻ അവൻ നിങ്ങളെ സഹായിക്കും. അതിനു  ഉയരത്തില്‍നിന്നുള്ള ജ്ഞാനം ദൈവം തരും. റോമർ 8:29, 2പത്രോസ് 2:4, എബ്രായർ 12:10 എന്നീ വചനഭാഗങ്ങളെല്ലാം ദൈവപുത്രനെപ്പോലെ ആകാൻ നമുക്ക് എങ്ങനെ പക്വത പ്രാപിക്കാം എന്ന് നമുക്ക് കാണിച്ചുതരുന്നു.  അതത്ര എളുപ്പമുള്ള നടത്തമല്ല. എന്നാൽ നാം  ദൈവത്തിനു നന്ദിയും സ്തുതിയും അര്‍പ്പിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ദൈവം ചെയ്യുന്നതിനെ നാം അംഗീകരിക്കുകയും തന്‍റെ ഇഷ്ടവും അംഗീകരിക്കുകയും ചെയ്യുന്നു.

ദൈവത്തെ ഉടനീളം സ്തുതിക്കുക.

അനുഗ്രഹം വരുന്നതിനു മുമ്പുതന്നെ അബ്രഹാം ദൈവത്തെ സ്തുതിച്ചു. ജയിലിൽ നിന്ന് മോചിതരാകുന്നതിന് മുമ്പ് തന്നെ സീലാസും പീറ്ററും ജയിലിൽ ദൈവത്തെ പാടിസ്തുതിച്ചു തുടങ്ങി.തന്‍റെ ദാസന്‍റെ കണ്ണുകൾ തുറക്കാൻ എലീശാ ദൈവത്തോട് പ്രാർത്ഥിച്ചു.  ദൈവം അത് കൃത്യമായി ചെയ്തു! കർത്താവിൽ ആശ്രയിക്കുകയും യഥാർത്ഥ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്യുക. നിങ്ങളെ ഇതുവരെ പരിപാലിച്ചവൻ നിങ്ങളെയും മുന്നോട്ട് നയിക്കും. എല്ലാ ശ്രമകരമായ സമയങ്ങളിലും ദൈവത്തെ സ്തുതിക്കുക.ദൈവം പക്വത നല്‍കുകയും നമ്മുടെ ആന്തരിക മനുഷ്യനെ യഥാർത്ഥ വിശ്വാസത്താൽ ശക്തിപ്പെടുത്തുകയും ചെയ്യും. അതാണ് അടുത്ത തലമുറയ്ക്ക് ഒരു പൈതൃകമായി കൈമാറാൻ ദൈവം നമ്മെ പ്രാപ്തരാക്കുന്നത്.

ആമേൻ.